14കാരിയെ കത്തി മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി ;ഇതര സംസ്ഥാന തൊഴിലാളിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: 14 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയും, നഗ്നഫോട്ടോകൾ പകർത്തുകയും ചെയ്ത കേസിൽ പ്രതി ഒറീസ സ്വദേശി പ്രദീപ് മല്ലിക്കിന്റെ (34) ജാമ്യാപേക്ഷയാണ് എറണാകുളം പോക്സോ കോടതി തളളിയത്.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.പെൺകുട്ടിയുടെ സഹോദരനെ മിഠായി വാങ്ങാൻ പണം നൽകി പറഞ്ഞയച്ച പ്രതി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
ബലാത്സംഗ ദൃശ്യങ്ങൾ പ്രതി തന്നെ മൊബൈലിൽ ചിത്രീകരിക്കുകയും തുടർന്ന് ഈ ദൃശ്യങ്ങൾ കാട്ടിയാണ് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി തുടർന്നും പീഡിപ്പിച്ചിരുന്നത്.

തനിക്ക് വഴങ്ങിയില്ലെങ്കിൽ നഗ്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കുമെന്ന് പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.അറസ്റ്റ് ചെയ്തപ്പോൾ പ്രതിയുടെ കൈയിലുണ്ടായിരുന്ന ഫോണിൽ നിന്ന് നഗ്നദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തതായിട്ടാണ് വിവരം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News