ജന്മദിന സമ്മാനം നല്‍കാന്‍ അര്‍ധരാത്രി പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി; സംഭവം വയനാട്ടില്‍
വയനാട്: ജന്മദിന സമ്മാനം നല്‍കാന്‍ അര്‍ധരാത്രി പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് യുവാവിന് എതിരെ പോക്സോ കേസ് ചാര്‍ജ് ചെയ്തു. തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്‍മാന്‍ എന്ന 20കാരന് എതിരെയാണ് കേസ്. ഇയാള്‍ പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം.
പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സല്‍മാനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്‍പ്പിക്കുകയായിരിന്നു. നാട്ടുകാരുടെ പിടിയിലായപ്പോള്‍ താന്‍ വിദ്യാര്‍ത്ഥിനിക്ക് ജന്മദിന സമ്മാനം നല്‍കാന്‍ എത്തിയതാണെന്നാണ് സല്‍മാന്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു.