NationalNews

പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടു, ബിറ്റ്‌കോയിന്‍ നിയമാനുസൃതമാക്കിയെന്ന് ട്വീറ്റ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @narendramodi എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ ബിറ്റ്കോയ്ൻ നിയമാനുസൃതമാക്കിയെന്നും സർക്കാർ 500 ബിറ്റ്കോയ്ൻ വാങ്ങി ജനങ്ങൾക്ക് വിതരണം ചെയ്യുകയാണ് എന്നുമായിരുന്നു ഹാക്ക് ചെയ്യപ്പെട്ടശേഷമുള്ള ട്വീറ്റ്.

ഞെട്ടലോടെയാണ് പലരും മോദിയുടെ ട്വീറ്റിനെ കണ്ടത്. രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ ഈ ട്വീറ്റ് വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് ട്വിറ്ററിന് ഔദ്യോഗിക പരാതി നൽകി അൗണ്ട് തിരിച്ചുപിടിച്ചത്. ഉടനെ വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

മോദിയുടെ വ്യക്തിഗത അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പിന്നീട് @PMOIndia എന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ട്വീറ്റ് ചെയ്തു. ഏതാനും സമയത്തിനുള്ള അക്കൗണ്ട് തിരിച്ചുപിടിച്ചുവെന്നും ബിറ്റ്കോയ്ൻ സംബന്ധിച്ച ട്വീറ്റ് അവഗണിക്കണമെന്നും പ്രധാനമന്ത്രി ഔദ്യോഗിക ട്വീറ്റിൽ പറഞ്ഞു.

2020 സെപ്റ്റംബറിലും പ്രധാനമന്ത്രിയുടെ വെബ്സൈറ്റും മൊബൈൽ ആപ്പും ഇതുപോലെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button