24.6 C
Kottayam
Saturday, June 6, 2026

വിട്ടുവീഴ്ചയില്ലാതെ ഗവര്‍ണര്‍; സർക്കാർ തിരുത്തലിന്

Must read

തിരുവനന്തപുരം:സർവകലാശാലാ കാര്യങ്ങളിൽ സർക്കാർ രാഷ്ട്രീയഇടപെടലുകൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന നിലപാട് ഗവർണർ കർക്കശമാക്കിയതോടെ തിരുത്തൽ നടപടികളെക്കുറിച്ച് ആലോചന തുടങ്ങി. ഗവർണർ ഉന്നയിച്ച പ്രശ്നങ്ങൾ ഓരോന്നിനും പരിഹാരനിർദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്.

ഡൽഹിയിലുള്ള ഗവർണറെക്കണ്ട് അനുരഞ്ജനത്തിന്റെ വഴിതുറക്കാൻ അവിടെ സർക്കാർകാര്യങ്ങൾ നോക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. അദ്ദേഹം ഗവർണറുമായി ബന്ധപ്പെട്ടുവരുന്നു. പതിനേഴിനേ ഗവർണർ തിരിച്ചെത്തൂ. സർവകലാശാലാ കാര്യങ്ങളിൽ രാഷ്ട്രീയഇടപെടലുകൾ ഒഴിവാക്കാതെ ചാൻസലർ പദവി വഹിക്കാനാകില്ലെന്ന് ശനിയാഴ്ച ഡൽഹിയിലെത്തിയ ഗവർണർ ആവർത്തിച്ചു. അല്ലാത്തപക്ഷം മുഖ്യമന്ത്രിതന്നെ ചാൻസലർ പദവി ഏറ്റെടുത്തോളൂ എന്ന നിലപാടും മാറിയില്ല.

ഗവർണറുമായി ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് സർക്കാരും സി.പി.എമ്മും. വിമർശനങ്ങൾക്ക് നേരിട്ട് മറുപടി പറയാൻ നേതൃത്വം തയ്യാറല്ല. പകരം ഗവർണർക്ക് അഭിപ്രായംപറയാനുള്ള അവകാശമുണ്ടെന്ന തരത്തിൽ മറുപടി പറഞ്ഞ് പ്രകോപിപ്പിക്കാതിരിക്കാനാണ് ശ്രമം.

- Advertisement -

സർക്കാർ ഗവർണർക്ക് നൽകിയ ആദ്യ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ പരിഹാരനിർദേശങ്ങൾക്ക് കൂടുതൽ വ്യക്തതവരുത്തി വീണ്ടും കത്ത് നൽകാനാണ് സാധ്യത. കൂടാതെ, ഉന്നത വിദ്യാഭ്യാസമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവർ അദ്ദേഹത്തെ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താനും ശ്രമിച്ചേക്കും.

- Advertisement -

ജെ.എൻ.യു.വിലെ പ്രൊഫസറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രൻ സി.പി.എം. അഖിലേന്ത്യാ നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് ആദ്യ ടേം വി.സി.യായത്. അദ്ദേഹത്തിന് ഒരു ടേംകൂടി നൽകണമെന്ന നിർദേശമുയർന്നപ്പോൾത്തന്നെ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ടും ആരോപണം ഉയർന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week