പ്ലസ് ടു പരീക്ഷ കഴിഞ്ഞ് കറങ്ങാനിറങ്ങിയ കമിതാക്കളെ പോലീസ് പൊക്കി; വിവരം അറിയിച്ചപ്പോള്‍ വീട്ടുകാരുടെ മറുപടി കേട്ട് ഞെട്ടി!

അഞ്ചാലമൂട്: പ്ലസ് ടു പരീക്ഷ കഴിഞ്ഞ് കറങ്ങാന്‍ ഇറങ്ങിയ കമിതാക്കളെ പോലീസ് പൊക്കി. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചു വരുത്തി വിവരം പറഞ്ഞപ്പോള്‍ വീട്ടുകാരുടെ മറുപടി കേട്ട് ഞെട്ടിയത് പോലീസാണ്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ആയിരുന്നു വീട്ടുകാര്‍ പോലീസിന് നല്‍കിയ മറുപടി.

അഞ്ചാലംമൂട് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. പരീക്ഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് സ്‌കൂളിന് മുന്നില്‍ കാത്തു നിന്ന കാമുകന്‍ വിദ്യാര്‍ത്ഥിനിയുടെ ഒപ്പം കൂടി. ഇരുവരും റോഡിലൂടെ നടക്കുന്നതിനിടെ പോലീസ് ഇവരെ കാണുകയും കാര്യം തിരക്കുകയും ചെയ്തു. വെറുതെ കറങ്ങാനിറങ്ങിയതാണെന്നു ഇവര്‍ പറഞ്ഞതോടെ പ്രായപൂര്‍ത്തിയാകാത്ത ഇരുവരെയും പോലീസ് കയ്യോടെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു.

തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. പ്രണയത്തിലാണെന്ന് വീട്ടുകാരും പറഞ്ഞതോടെ ഒടുവില്‍ പോലീസിന് പണി ഉണ്ടാക്കരുതെന്ന് താക്കീത് നല്‍കി ഇരുവരേയം വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News