ക്ലാസ് മുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ‘കല്യാണം’; വീഡിയോ വൈറലായതോടെ കിട്ടിയത് എട്ടിന്റെ പണി

ഈസ്റ്റ് ഗോദാവരി: ക്ലാസ് മുറിയില്‍ വച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ വിവാഹിതരായി. വിവാഹം നടക്കുന്ന ദൃശ്യങ്ങള്‍ സഹപാഠികള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വൈറല്‍ ആയി. വിഡിയോയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു.

രാജമഹേന്ദ്രവരത്തെ സര്‍ക്കാര്‍ ജൂനിയര്‍ കോളജിലാണ് സംഭവം. ഇവിടത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ വച്ച് വിവാഹച്ചടങ്ങു നടത്തുകയായിരുന്നു. ഏതാനും പേര്‍ ഇതിനു സഹായികളായും എത്തി.

വിഡിയോ ശ്രദ്ധയില്‍ പെട്ടെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ടുടൗണ്‍ പോലീസ് സിഐ ബി വെങ്കടേശ്വര റാവു പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കളോ സ്‌കൂള്‍ മാനേജ്മന്റോ ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടില്ല. പോലീസ് സ്വമേധയാ ആണ് കേസെടുത്തത്. വനിതാ ശിശുക്ഷേത്ര വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

വിഡിയോ വൈറല്‍ ആയതിനു പിന്നാലെ ‘വധു’വിനും ‘വര’നും മാനേജ്മെന്റ് ടിസി നല്‍കിയ പറഞ്ഞയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന സഹായിക്കും ടിസി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ കോളജ് ഭരണാധികാരികള്‍ വിസമ്മതിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News