എന്റമ്മച്ചി ഇത് പൊളിച്ചു! സീറോ സൈസ് മോഡലുകള്‍ വാ പൊളിച്ചു! പ്ലസ് സൈസ് സുന്ദരിയെ കണ്ട് മതിമറന്ന് സോഷ്യല്‍ മീഡിയ

കൊച്ചി: ഒരുകയ്യില്‍ പുകയുന്ന സിഗരറ്റ്, മറുകയ്യില്‍ തോക്ക്, തീപാറുന്ന നോട്ടം. മലഞ്ചെരുവിലെ വെള്ളച്ചാട്ടത്തിന് സമീപം നില്‍ക്കുന്ന തന്റേടിയായ ഒരു വേട്ടക്കാരി. ഈ വേട്ടക്കാരിക്കു പിന്നാലെയായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയ മലയാളിയുടെ ടിപ്പിക്കല്‍ മോഡലിങ് സങ്കല്‍പങ്ങളെയെല്ലാം ചവറ്റുകുട്ടയില്‍ എറിഞ്ഞ ഇന്ദുജ പ്രകാശായിരുന്നു അത്. ചിത്രം വിരലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇന്ദുജയുടെ ഫോട്ടോഷൂട്ട് തരംഗം സൃഷിട്ടിച്ചത് ചെറുതൊന്നുമല്ല.

സൗന്ദര്യത്തിന് പല തരത്തിലുള്ള പരമ്പരാഗതമായ മാനദണ്ഡങ്ങളും വെച്ച് പുലര്‍ത്തുന്നവരാണ് ഓരോരുത്തരും. വെളുത്ത് മെലിഞ്ഞിരിക്കുന്നവരെയാണ് പൊതുവേ മലയാളികള്‍ സൗന്ദര്യമുള്ളവരായി കണക്കാക്കുന്നത്. ആ കാഴ്ചപ്പാടിന് വീണ്ടും അറുതി വരുത്തുകയാണ് ഇന്ദുജ . ഇപ്പോള്‍ ഇതാ വീണ്ടും അത്തരത്തിലൊരു ഫോട്ടോ ഷൂട്ടുമായാണ് ഇന്ദുജ എത്തിയത്. പച്ചക്കറിയില്‍ നിറച്ച ഫോട്ടോഷൂട്ടാണ്. പ്രണയത്തിന്റെ നിറഭേദങ്ങള്‍ക് എന്തിനൊരു മറ എന്ന ക്യാപ്ക്ഷനോട് കൂടിയാണ് ഇന്ദുജ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

താന്‍ ഈ രംഗത്തേക്ക് വന്നത് കറുത്ത നിറമുള്ളവര്‍ക്കും താടിയുള്ളവര്‍ക്കും എല്ലാം പ്രചോദനം നല്‍കാന്‍ വേണ്ടിയാണെന്നാണ് ഇന്ദുജ പറയുന്നത്. സൈസ് സീറോ മോഡലുകളുടെ മാത്രം കാലം കഴിഞ്ഞു. ഇനിയുള്ളത് പ്ലസ് സൈസ് മോഡലുകളുടെ കാലം കൂടിയാണ്. കറുത്തവര്‍ക്കും താടിയുള്ളവര്‍ക്കും മോഡല്‍ ആകാന്‍ കഴിയുന്ന ഒരു പൊതു ധാരണ മലയാളികള്‍ക്ക് ഉണ്ട്. ആ ധാരണ ഇല്ലാതാക്കാന്‍ എന്നിലൂടെ തന്നെ തുടക്കം കുറിക്കുന്നു. 139 കിലോ ആയിരുന്നു മുന്‍പ് എന്റെ ഭാരം. അന്നേരം ചെറിയ അപകര്‍ഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഇന്ന് 108 കിലോയില്‍ എത്തി നില്‍ക്കുമ്പോള്‍ തടി എന്റെ സ്വപ്നങ്ങള്‍ക്ക് തടസമാകുന്നില്ലെന്നും ഇന്ദുജ പറയുന്നു.

വെളുത്തതും മെലിഞ്ഞതുമായ പെണ്‍കുട്ടികള്‍ക്കാണ് സൗന്ദര്യമെന്നും അവര്‍ക്കാണ് മോഡല്‍ ആകാന്‍ യോഗ്യത എന്നുമൊക്കെ ചിന്തിക്കുന്നവരാണ് മലയാളികള്‍. നമ്മുടെ ഈ അഭിരുചി മുതലെടുത്ത് കൊണ്ട് പരസ്യ കമ്പനിക്കാര്‍ വീണ്ടും വീണ്ടും ഇത് പോലെയുള്ള പെണ്‍കുട്ടികളെ മാത്രമാണ് ഈ രംഗത്തേക്ക് ക്ഷണിക്കുന്നതും. എന്നാല്‍ ഇത്തരം സൗന്ദര്യസങ്കല്‍പ്പങ്ങളെയെല്ലാം വെല്ലുവിളിച്ചാണ് മോഡല്‍ രംഗത്തേക്ക് ഇന്ദുജ പ്രകാശ് എത്തിയത്

ഇന്ദുജയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങള്‍ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇതിനോടകം തൊട്ടപ്പന്‍, വികൃതി തുടങ്ങിയ ചിത്രങ്ങളിലും ഇന്ദുജ അഭിനയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News