തൊടുപുഴ: ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത് സ്‌കൂളില്‍ എത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം. ഇടുക്കി വാഴത്തോപ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത് എത്തിയതിന്റെ പേരിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. നേരത്തെ വസ്ത്രം ധരിച്ചതുമായി ബന്ധപ്പെട്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇതേ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
അധ്യാപകര്‍ ചേര്‍ന്നാണ് കുട്ടികളെ പിടിച്ചുമാറ്റിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രിന്‍സിപ്പല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി പൊലീസ് മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി നിര്‍ധന കുടുംബാംഗമാണ്. റിസോട്ടില്‍ ജോലി ചെയ്താണ് പഠന ചെലവ് അടക്കം കണ്ടെത്തുന്നത്.