നെറുകയില്‍ സിന്ദൂരമണിഞ്ഞ് ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര, വിവാഹിതരായോ എന്ന് ആരാധകര്‍; വീഡിയോ വൈറല്‍
തെന്നിന്ത്യന്‍ താരം നയന്‍താരയും വിഘ്നേശ് ശിവനും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ് ആരാധകര്‍. താരങ്ങളുടെ ഓരോ ചിത്രവും സോഷ്യല്‍മീഡിയയില്‍ നിമിഷ നേരംകൊണ്ടാണ് തരംഗം സൃഷ്ടിക്കാറ്. ഇപ്പോള്‍ അത്തരത്തിലൊരു ചിത്രവും വീഡിയോയുമാണ് സൈബറിടത്ത് നിറയുന്നത്. എന്നാല്‍ ഈ വീഡിയോയില്‍ ആരാധകര്‍ ചില സംശയങ്ങളുമായാണ് എത്തിയിരിക്കുന്നത്.
നയന്‍താരയും വിഘ്നേശ് ശിവനും വിവാഹിതരായോ എന്നാണ് ഉയരുന്ന ചോദ്യം. അതിന് കാരണമാകട്ടെ നയന്‍താര നെറ്റിയില്‍ അണിഞ്ഞ കുങ്കുമവും. നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് ക്ഷേത്രദര്‍ശനം നടത്തുന്ന ഇരുവരുടെയും വീഡിയോ വൈറലായതോടെയാണ് പ്രേഷകരുടെ സംശയം വര്‍ധിച്ചത്.
ചെന്നൈയിലെ കാളികാംബാള്‍ ക്ഷേത്രത്തിലാണ് ഇരുവരും ദര്‍ശനത്തിനെത്തിയത്. ഇതിനുമുമ്പും പലപ്പോഴും ഒന്നിച്ച് പല ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും നയന്‍താരയെ നെറുകയില്‍ സിന്ദൂരമണിഞ്ഞ് കാണുന്നത് ആദ്യമായിട്ടാണ്.