തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് പട്ടിക *www.hscap.kerala.gov.in* എന്ന വെബ്സൈറ്റില്‍ ലഭിക്കും. Candidate Login ലിങ്കില്‍ ക്ലിക്ക് ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് പരിശോധിക്കാം.
പ്ളസ് വണ്‍ അലോട്ട് മെന്റ് ലഭിക്കുന്നവര്‍ അലോട്ട്മെന്റ് ലെറ്ററിലുള്ള തീയതിയിലും സമയത്തും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്കൂളിലെത്തണം. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരം പ്രവേശനമോ നേടാം. താത്കാലികമെങ്കില്‍ ഫീസ് അടയ്ക്കേണ്ട.
അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ പരിഗണിക്കില്ല. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാം.
*acv news*