24.6 C
Kottayam
Friday, June 5, 2026

‘പ്രണവിനെ പറ്റി ചോദിക്കല്ലേ പ്ലീസ്, മടുത്തു’: കൈകൂപ്പി കല്യാണി

Must read

കൊച്ചി: കല്യാണി പ്രിയദര്‍ശന്‍ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ചിത്രം ‘ശേഷം മൈക്കില്‍ ഫാത്തിമ’ നവംബര്‍ 17ന് തിയേറ്ററുകളിലേക്കെത്തും. നേരത്തെ നിശ്ചയിച്ച റിലീസ് തീയതി സാങ്കേതികമായ ചില കാരണങ്ങളാലാണ് നവംബര്‍ പതിനേഴിലേക്ക് മാറ്റിയത്. മനു സി കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ‘

ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖങ്ങളിലാണ് നടി. ഇപ്പോള്‍ ഒരു പ്രമോഷന്‍ വീഡിയോയാണ് വൈറലാകുന്നത്. പ്രണവ് മോഹന്‍ലാലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന കല്യാണിയാണ് അഭിമുഖത്തില്‍. . പ്രണവ് എന്ന് പേര് പറഞ്ഞപ്പോള്‍ തന്നെ ചോദിക്കല്ലെയെന്ന് കൈകൂപ്പി കല്യാണി പറയുകയായിരുന്നു.

‘കല്യാണിയെ കാണുമ്പോള്‍ കൂടുതലായിട്ട് വരുന്ന ചോദ്യങ്ങള്‍ ആയിരിക്കും അച്ഛന്‍, അമ്മ, പ്രണവ്..’ എന്ന് അവതാരക പറഞ്ഞപ്പോള്‍ തന്നെ കൈകൂപ്പികൊണ്ട് പ്രണവിനെ പറ്റി ചോദിക്കല്ലേ പ്ലീസ്, മടുത്തു എന്ന് കല്യാണി പറയുകയായിരുന്നു.

ഫുട്ബാള്‍ കമന്റേറ്ററായാണ് കല്യാണി ‘ശേഷം മൈക്കില്‍ ഫാത്തിമ’ ചിത്രത്തിലെത്തുന്നത്. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുതുമയുള്ള ചിത്രമായിരിക്കുമിതെന്നാണ് വിലയിരുത്തൽ. അതേ സമയം റെഡ് എഫ്എമ്മിന്‍റെ അഭിമുഖത്തില്‍ ജീവിതത്തില്‍ കേട്ട  ഗോസിപ്പ് പ്രണവുമായി ചേര്‍ത്താണ് എന്ന് കല്യാണി പറയുന്നു.

- Advertisement -

മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളില്‍ പ്രണവും കല്യാണിയും ജോടിയായി എത്തിയിരുന്നു. ഇരുവരുടെയും കെമിസ്ട്രി ഏറെ ചര്‍ച്ചയായിരുന്നു. 

- Advertisement -

അതേ സമയം  കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് ശേഷം മൈക്കില്‍ ഫാത്തിമയില്‍’ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.വിജയ് ചിത്രം ലിയോ, ജവാന്‍, ജയ്‌ലര്‍ എന്നീ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കില്‍ ഫാത്തിമ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week