24.6 C
Kottayam
Friday, June 5, 2026

വ്യാജപരാതി നൽകാൻ 15കാരിയെ പോലീസ്‌ പ്രേരിപ്പിച്ചു; പോക്‌സോ കേസിൽപ്പെട്ട യുവാവിന് ഒടുവിൽ നീതി

Must read

തൊടുപുഴ: വ്യാജ പോക്‌സോക്കേസില്‍പ്പെട്ട് 19 ദിവസം ജയിലില്‍ക്കിടന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒടുവില്‍ നീതി. പതിനഞ്ചുവയസ്സുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് ഇടുക്കി പോക്‌സോ കോടതി കണ്ടെത്തി.

പോലീസിനെതിരേ ഇദ്ദേഹം നല്‍കിയ കേസിനെ പ്രതിരോധിക്കാന്‍ കാഞ്ഞാര്‍ പോലീസ് പെണ്‍കുട്ടിയെ പ്രേരിപ്പിച്ച് ആരോപണം ഉന്നയിപ്പിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയത്. പോലീസിനെ കോടതി നിശിതമായി വിമര്‍ശിച്ചു. ഉദ്യോഗസ്ഥന്‍ ഉറക്കെ പാട്ടുവെക്കുന്നതുകൊണ്ട് തനിക്ക് പഠിക്കാനാകുന്നില്ലെന്ന പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കേസിലേക്കുനയിച്ചത്.

2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയോടും 64 വയസ്സുള്ള മുത്തശ്ശിയോടും ലൈംഗികാഭ്യര്‍ഥന നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ പോക്‌സോ കേസെടുത്തതും അറസ്റ്റുചെയ്തതും. പരാതി വ്യാജമാണെന്ന് ഉദ്യോഗസ്ഥന്‍ കോടതിയില്‍ വാദിച്ചു.

പാട്ടുവെക്കുന്നതിനെതിരേ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ഉദ്യോഗസ്ഥനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. പ്രശ്‌നം പറഞ്ഞുതീര്‍ക്കുന്നതിനിടെ പോലീസുകാരും ഉദ്യോഗസ്ഥനും തമ്മില്‍ കൈയാങ്കളിയുണ്ടായി. തുടര്‍ന്ന് ഇദ്ദേഹവും ഭാര്യയും ആശുപത്രിയില്‍ ചികിത്സതേടി. മര്‍ദിച്ചതിനെതിരേ കോടതിയെ സമീപിക്കുകയുംചെയ്തു. തന്നെ മര്‍ദിച്ചെന്ന സി.പി.ഒ. ബിജുമോന്റെ പരാതിയില്‍ ഉദ്യോഗസ്ഥനെതിരേ കാഞ്ഞാര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനുശേഷമാണ് പോക്‌സോകേസ് രജിസ്റ്റര്‍ചെയ്തത്.

- Advertisement -

വിചാരണസമയത്തെ പെണ്‍കുട്ടിയുടെയും മുത്തശ്ശിയുടെയും മൊഴികളിലെ വൈരുധ്യവും മറ്റുതെളിവുകളും കണക്കിലെടുത്ത്, കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. എന്തിനുവേണ്ടിയാണോ പോലീസിനെ സമൂഹം നിയോഗിച്ചിരിക്കുന്നത് അതിന് കടകവിരുദ്ധമായ പെരുമാറ്റമാണ് പോലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ ജഡ്ജി ടി.ജി. വര്‍ഗീസ് വിധിന്യായത്തില്‍ നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week