പാലക്കാട്: പോലീസ് സ്റ്റേഷന്‍ വളപ്പില്‍ പ്ലാസ്റ്റിക് കത്തിച്ച മണ്ണാര്‍ക്കാട് പോലീസിന് നഗരസഭ പിഴയിട്ടു. 5000 രൂപയാണ് നഗരസഭ പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടിവരുമെന്ന് കാണിച്ച് നഗരസഭാ സെക്രട്ടറി മണ്ണാര്‍ക്കാട് എസ്എച്ച്ഒയ്ക്കു നോട്ടീസ് നല്‍കി.
തിങ്കളാഴ്ചയാണ് പോലീസ് സ്റ്റേഷന്‍ വളപ്പില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നുണ്ടെന്ന് നഗരസഭയ്ക്ക് പരാതി ലഭിച്ചത്. തുര്‍ന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. നേരത്തെയും പോലീസിനെതിരെ സമാന പരാതിയുണ്ടായിട്ടുണ്ടായിരുന്നു. സ്ഥാപനങ്ങളിലെ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ക്ലാസ് എടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

