27.4 C
Kottayam
Thursday, June 4, 2026

ഉത്തമപാളയത്ത് വക്കീല്‍,മഴക്കാലത്ത് ഗ്ലൗസ് ഇട്ട് കേരളത്തില്‍,മൊബൈല്‍ കൈകൊണ്ട് തൊടില്ല; പെരുംകള്ളനെ പൊക്കി പെരുവന്താനം പോലീസ്‌

Must read

മുണ്ടക്കയം: നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത് നിര്‍ണ്ണായക നീക്കങ്ങളില്‍. തമിഴ്‌നാട് തേനി ഉത്തമപാളയം സ്വദേശി രാമകൃഷ്ണന്‍ (ശരവണ പാണ്ഡ്യന്‍, 39) ആണ് പെരുവന്താനം പോലീസിന്റെ പിടിയിലായത്. ഉത്തമപാളയം സ്വദേശിയായ നാട്ടില്‍ സ്വന്തം വക്കീല്‍ ഓഫീസുള്ള പ്രതിയാണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി ഇയാള്‍ പ്രോസിക്യൂട്ടര്‍ എന്ന രീതിയിലാണ് ജീവിക്കുന്നത്.

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇയാള്‍ മാന്യനായ വക്കീലാണ്. പോലീസ് പിടിയിലാകുമ്പോഴും ഇയാള്‍ വക്കീല്‍ വേഷമാണ് ധരിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ മോഷ്ടാവാണെന്ന കാര്യം നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആരാധാനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവായിരുന്നു ഇയാള്‍. തമിഴ്‌നാട് മധുര സ്വദേശിയായ ശരവണപാണ്ഡ്യനെയാണ് തമിഴ്‌നാട്ടിലെ ഉത്തമപാളയത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -

കേരളത്തിലും തമിഴ്‌നാട്ടിലുമായി മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ 29ന് മുണ്ടക്കയം 35-ാം മൈല്‍ ബോയ്‌സ് ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലായത്. ബോയ്‌സ് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടക്കുന്നതിന് ഒരാഴ്ച മുമ്പ് രാമപുരത്തും പിന്നീട് മുക്കൂട്ടുതറ ക്ഷേത്രത്തിലും ഇയാള്‍ മോഷണം നടത്തിയിരുന്നു.

- Advertisement -

മുക്കൂട്ടുതറയിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നു രാമകൃഷ്ണനെ പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, പൊന്‍കുന്നം അടക്കമുള്ള സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ 14 കേസുകളുണ്ട്. ഗ്ലൗസ് ഉപയോഗിച്ചാകും മോഷണം. മൊബൈലും ഉപയോഗിക്കാറില്ല.

- Advertisement -

തേനി ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ തമിഴ്‌നാട്ടിലുമുണ്ട്. കേരളത്തില്‍ മഴ തുടങ്ങുമ്പോള്‍ മാത്രമാണ് ഇയാള്‍ മോഷണത്തിനായി എത്തുക. സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും ശ്രീകോവില്‍ കുത്തിത്തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 10,000 രൂപ വില വരുന്ന ഒരു ഗ്രാം സ്വര്‍ണ താലിയും കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് നാണയങ്ങളും നോട്ടുകളും ഉള്‍പ്പെടെ 40,000 രൂപയുടെ മുതലുകള്‍ അപഹരിച്ച കേസിലാണ് അറസ്റ്റ്.

2009ല്‍ കടകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ, പൊന്‍കുന്നം പൊലീസ് സ്റ്റേഷനുകളില്‍ 14 കേസുകള്‍ നിലവിലുണ്ട്. 2019 പൊന്‍കുന്നം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്ഷേത്രമോഷണം നടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തമിഴ്‌നാട് തഞ്ചാവൂര്‍, തേനി ജില്ലകളിലായി 13 മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്. മെയില്‍ ഇടുക്കി ജില്ലയിലെ പാമ്പനാര്‍, കോട്ടയം ജില്ലയിലെ രാമപുരം, ജൂണില്‍ എരുമേലി മുക്കൂട്ടുതറ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പെരുവന്താനം ഇന്‍സ്പെക്ടര്‍ ത്രീദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സതീശന്‍ എം ആര്‍, സബ് ഇന്‍സ്പെക്ടര്‍ സുബൈര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനീഷ് നായര്‍, തോമസ് എന്നിവരെ ഉള്‍പ്പെടുത്തി അന്വേഷകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week