KeralaNews

മുന്നറിയിപ്പില്ലാതെ വിമാനം നേരത്തെ പുറപ്പെട്ടു; കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

മലപ്പുറം: മുന്നറിയിപ്പില്ലാതെ വിമാനം നേരത്തെ പുറപ്പെട്ടെന്നാരോപിച്ച് കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം. ഫ്‌ളൈ ദുബായി വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് 3.15-നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്.

എന്നാല്‍ അറിയിപ്പൊന്നും നല്‍കാതെ വിമാനം ഉച്ചയ്ക്ക് 1.15ന് പുറപ്പെട്ടുവെന്നാണ് യാത്രക്കാരുടെ പരാതി. ഇതോടെ പതിനഞ്ചോളം പേരുടെ യാത്ര മുടങ്ങി. യാത്രയ്ക്ക് പകരം സംവിധാനം വിമാനക്കമ്പനി ഒരുക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് യാത്ര മുടങ്ങിയവര്‍ വിമാനത്താവളത്തിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. സംഭവത്തില്‍ ഫ്‌ളൈ ദുബായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button