News

പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനം കത്തിയമര്‍ന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൂസ്റ്റണ്‍: പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ചെറു വിമാനം പൂര്‍ണമായും കത്തിയമര്‍ന്ന് അപകടം. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഹൂസ്റ്റണിലെ ചെറുവിമാനത്താവളത്തിലാണ് അപകടമുണ്ടായത്. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഹൂസ്റ്റണില്‍ നിന്ന് ബോസ്റ്റണിലക്കുള്ള യാത്ര തുടങ്ങുകയായിരുന്നു ഫ്ലയര്‍ ബില്‍ഡേര്‍സ് ഉടമ അലന്‍ കെന്റിന്റെ സ്വകാര്യ വിമാനം. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തില്‍ തീ പടരുകയായിരുന്നു. ഉടനെ യാത്രക്കാരെ പുറത്തിറക്കി.

നിസാരമായി പരിക്കേറ്റ രണ്ടു പേരെ മാത്രമാണ് ആശുപത്രിലേക്ക് മാറ്റേണ്ടി വന്നത്. ഉടനടി പ്രവര്‍ത്തിച്ചതിനാല്‍ ജീവനക്കാരടക്കം മുഴുവന്‍ ആളുകളുടെയും ജീവന്‍ രക്ഷിക്കാനായെന്നും അപകടത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button