KeralaNews

പ്ലാച്ചിമട കൊക്കക്കോള കമ്പനി ഇനി കൊവിഡ് കെയര്‍ സെന്റര്‍; നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു

പാലക്കാട്: വിവാദമായ പ്ലാച്ചിമട കൊക്കക്കോള കമ്പനി കൊവിഡ് കെയര്‍ സെന്ററാക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. രണ്ടാഴ്ച കൊണ്ട് കിടക്കകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ തയാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

600 പേര്‍ക്ക് ചികിത്സാ സൗകര്യം ലഭിക്കുന്ന രീതിയിലാണ് കമ്പനിയുടെ പ്രധാന ഭാഗം കൊവിഡ് കെയര്‍ സെന്ററാക്കുന്നത്. 150 ഓക്സിജന്‍ ബെഡുകളടക്കം അറുനൂറോളം കിടക്കകളാണ് ഒരുക്കുന്നത്. ശുചിമുറികള്‍ അടക്കമുള്ളവ പ്രധാന ഹാളിനോട് ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഓക്സിജന്‍ വിതരണത്തിനുള്ള ക്രമീകരണം, വൈദ്യുതി, ജലവിതരണ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് അധികൃതരുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാഹചര്യം മുന്നില്‍കണ്ടാണ് തയാറെടുപ്പ് എന്ന നിലയില്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ ഒരുങ്ങുന്നത്. ആശുപത്രി നിര്‍മാണത്തിന്റെ പകുതി ചെലവും കൊക്കക്കോള കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button