26.2 C
Kottayam
Friday, June 5, 2026

പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് കാത്തിരുന്ന് കാണാം; പിണറായി വിജയന്‍

Must read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണം നേടിയ പിണറായി വിജയന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നല്‍കിയ സ്വീകരണത്തിലാണ് പരാമര്‍ശം.

കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം തേടിയാണ് താന്‍ ഡല്‍ഹിയില്‍ വന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു. അതിനാല്‍ ഇനി ജനങ്ങളോടുള്ള കേന്ദ്രത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാമന്ത്രിയോട് ആവശ്യപ്പെട്ടു. സഹകരണം പ്രധാമന്ത്രി വാഗ്ദാനം ചെയ്തു. എന്താകുമെന്ന് കാത്തിരുന്നു കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫ് ജനങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനിന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇടമില്ലെന്ന് കേരള ജനത തെരഞ്ഞെടുപ്പിലൂടെ പ്രഖ്യാപിച്ചുവെന്നും സ്വീകരണ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മുന്‍പ് ഒരു എല്‍ഡിഎഫ് സര്‍ക്കാരിനും നേടാന്‍ കഴിയാത്ത വലിയ വിജയമാണ് പിണറായി സര്‍ക്കാരിന് ലഭിച്ചതെന്ന് പിബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

കേരളത്തിലെത് ബദല്‍ രാഷ്ട്രീയത്തിന്റ വിജയമാണ്. പിബി അംഗം ബൃന്ദ കാരാട്ടും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹി കലാപത്തിലെ ഇരകളുടെ ബന്ധുക്കളും പിണറായിയെ സ്വീകരിക്കാന്‍ കേരള ഹൗസില്‍ എത്തി. ചെന്നൈയില്‍ ആയതിനാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങിനെത്തിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week