26.2 C
Kottayam
Friday, June 5, 2026

മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതിരുന്ന സംഭവം ; നേതൃത്വം നല്‍കിയത് ജനപ്രതിനിധിയെന്നത് അപമാനകരം ; മുഖ്യമന്ത്രി

Must read

തിരുവനന്തപുരം :കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ ബിജെപി കൗണ്‍സിലറെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. മൃതദേഹത്തില്‍ നിന്ന് രോഗം വരുന്ന സാധ്യത കുറവാണ്. നേരിയ സാധ്യതയാണ് ഉള്ളത്. കേന്ദ്രം കോവിഡ് 19 പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. അത് പ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വൈദ്യുത ശ്മശാനത്തില്‍ വളരെ ഉയര്‍ന്ന താപനിലയിലാണ് മൃതദേഹം ദഹിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വായു വഴി പകരുന്നതിന് സാധ്യതയില്ല. യുക്തിക്ക് നിരക്കാത്തതാണ് ഇത്തരം ആശങ്ക. എന്നാല്‍ ആള്‍ക്കൂട്ടം രോഗവ്യാപനത്തിന് ഇടയാക്കുന്നുവെന്നും ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റിധാരണയുടെ പുറത്ത് ഇറങ്ങുന്നത് അപകടമാണെന്നും അതിന് നേതൃത്വം നല്‍കാന്‍ ജനപ്രതിനിധിയുണ്ടെന്നത് അപമാനകരമാണെന്നും കേസില്‍ ശക്തമായി ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പാണത്തൂരിലെ വീട്ടില്‍ അണലി കടിച്ച കുട്ടിയെ രക്ഷിച്ച പൊതുപ്രവര്‍ത്തകനെയും അച്ഛനും അമ്മയും രോഗത്തിലായപ്പോള്‍ കുഞ്ഞിനെ സംരക്ഷിച്ച മേരി അനിതയെയും പ്രശംസിച്ച് മുഖ്യമന്ത്രി രംഗത്തെത്തി.

കാസര്‍കോട് പാണത്തൂരില്‍ ക്വാറന്റൈനില്‍ കഴിയവേ പാമ്പ് കടിയേറ്റ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവം. പൊതുപ്രവര്‍ത്തകനായ ജനില്‍ കുട്ടിയെ രക്ഷിക്കന്‍ നടത്തിയ ഇടപെടല്‍ മാതൃകാപരമാണ്. അച്ഛനും അമ്മയും ചികിത്സയിലായപ്പോള്‍ വിഷമിച്ച് പോയ കുഞ്ഞിനെ സംരക്ഷിച്ച ഡോ. മേരിയെപ്പോലുള്ളവരും അഭിനന്ദനമര്‍ഹിക്കുന്നുവെന്നും എന്നാല്‍ ഇന്നലെയുണ്ടായ കോവിഡ് ബാധിച്ചയാളെ ദഹിപ്പിക്കുമ്പോളുണ്ടായ അതിന്റെ ശോഭകെടുത്തുന്നതായിപ്പോയിയെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week