മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം നാളെ തുടങ്ങും,ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം നാളെ തുടങ്ങും.രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദർശം.

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയാണ് വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ആശയ സ്വരൂപണത്തിന് മുഖ്യമന്ത്രി ഒരുങ്ങുന്നത്. മൂന്ന് മാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനം.

എല്ലാം ജില്ലകളിലും എൽഡിഎഫിന്‍റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം.ജില്ലകളിൽ നിന്നും ഉയരുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാകും 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്നത്.2016ലും പിണറായി വിജയൻ സമാനമായി പര്യടനം നടത്തിയിരുന്നു.