24.7 C
Kottayam
Sunday, May 19, 2024

കൊവിഡ്; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

Must read

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവെയ്ലബിള്‍ മന്ത്രിസഭാ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ പത്തിനാണ് മന്ത്രിസഭ യോഗം ചേരുന്നത്. തലസ്ഥാനത്തുള്ള മന്ത്രിമാരോട് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം. കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.

കോവിഡ് ബാധിച്ച രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍, സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടുന്നത് സംബന്ധിച്ച് ഇന്നത്തെ ഉന്നതതല യോഗത്തിനു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week