തിരുവനന്തപുരം: സ്പ്ലിഗ്ലർ
വിവാദത്തിൽ പ്രതിപക്ഷത്തിന്റെ
ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി
നൽകാതെ മുഖ്യമന്ത്രി പിണറായി
വിജയൻ. “നമ്മളിപ്പോൾ
വൈറസിനെതിരെ പോരാടുകയാണ്.
അതിനെ എങ്ങനെ ഒതുക്കാമെന്ന്
നോക്കുകയാണ് നല്ലത്”, എന്ന് മുഖ്യമന്ത്രി
സ്പ്ലിഗ്ലർ വിവാദം ശുദ്ധനുണയാണ്.
അതിൽ മറുപടി പറയാൻ
സൗകര്യമില്ലെന്നും തനിക്ക് വേറെ
പണിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി
‘മാധ്യമസിൻഡിക്കേറ്റ്’ വിവാദവും
പിണറായി പരോക്ഷമായി സൂചിപ്പിച്ചു.
രൂക്ഷവിമർശനമുയർത്തുകയും ചെയ്തു.
ശരിയെന്തെന്ന് ചരിത്രം
വിലയിരുത്തുമെന്നും മുഖ്യമന്ത്രി.
ശുദ്ധമായ നുണ
കെട്ടിച്ചമച്ചുണ്ടാക്കുണ്ടാക്കുമ്പോൾ
ഞാനിതിന് എന്ത് മറുപടി പറയാൻ?
നിങ്ങളുന്നയിച്ചവരോട് പോയി ചോദിക്ക്”,
മുഖ്യമന്ത്രി പറഞ്ഞു.
“എനിക്കിപ്പോൾ ഇതിനല്ല നേരം.
കുടുംബാംഗങ്ങളെ പറഞ്ഞതിലൊന്നും
എനിക്കൊന്നും പറയാനില്ല. നോക്കാൻ
സമയമില്ല”,
പിണറായിയുടെ മകൾ വീണ വിജയന്റെ
പേരിലുള്ള കമ്പനിയും സുപ്രിംക്ളറുമായി
ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച്
രൂക്ഷമായ പരിഹാസമുയർത്തി
അദ്ദേഹം. “ഈ
ആരോപണമൊക്കെ ഭയങ്കര
ഗുരുതരമായ കാര്യല്ലേ. അതൊന്നും
ഇവിടെ പറയാൻ നിക്കണ്ട. അതൊക്കെ
നാട്ടുകാർക്ക് മനസ്സിലായിക്കോളും”, എന്ന്
മുഖ്യമന്ത്രി വ്യക്തമാക്കി.
പിബിയ്ക്ക് കേരളഘടകം നൽകിയ
റിപ്പോർട്ട് കേന്ദ്രം തള്ളി എന്ന
റിപ്പോർട്ടിനെയും പിണറായി പരിഹസിച്ചു.
“ചിലരിവിടെയിരുന്ന് പണ്ടും നുണക്കഥ
മെനഞ്ഞിട്ടുണ്ട്. ഇതേ നഗരത്തിൽ ഒരു
കേന്ദ്രത്തിലിരുന്ന് നാലഞ്ച് പേരിരുന്ന്
ഓരോ വിവാദങ്ങൾ
കുത്തിത്തിരിപ്പുണ്ടാക്കി
പുറത്തിറക്കിക്കൊണ്ട് വന്നതിന്റെ ചരിത്രം
ഒക്കെ എല്ലാവർക്കും ഓർമയുണ്ടല്ലോ.
‘സേവ് സിപിഎം’ ഫോറത്തിന്റെ
നുണക്കഥ എല്ലാവർക്കും അറിയാമല്ലോ.
അന്ന് ഞാനീ കസേരയിലല്ല. മറ്റൊരു
കസേരയിലാണ്. അവരിൽ ചിലർ
പിന്നൊരു കാലത്ത് ചില
ശീലങ്ങൾക്കൊക്കെ ഇടയിലിരുന്ന്
പറയുകയാണ് “ഹ!, അതൊക്കെ ഞങ്ങള്
കെട്ടിച്ചമച്ചതല്ലേ”, എന്ന്. അതൊക്കെ
അറിയാമല്ലോ എല്ലാവർക്കും. ഇതൊക്കെ
ചരിത്രത്തിന്റെ ഭാഗമാണ് പിണറായി പറഞ്ഞു.