കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുടുങ്ങിയ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: നൊമ്പരമായി അശ്വതി, കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി പെണ്‍കുട്ടി മരിച്ചു,, ഏരുവേശ്ശി മുരിങ്ങനാട്ടുപാറയില്‍ സജിയുടെ മകള്‍ അശ്വതി (11) യാണ് മരിച്ചത്., അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

അശ്വതി വീടിനകത്തെ മുറിയില്‍ സാരികെട്ടി ഊഞ്ഞാലാടുന്നതിനിടയില്‍ കഴുത്തിൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്,, ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല,, മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിന്​ ശേഷം ബന്ധുക്കള്‍ക്ക്​ വിട്ടുനല്‍കും.

കണ്ണൂർ നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയല്‍ യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച അശ്വതി,, സഹോദരന്‍ അശ്വിന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News