24.5 C
Kottayam
Friday, June 5, 2026

‘മരിച്ചവരെ പോക്കറ്റടിച്ചില്ലേ നിങ്ങൾ,കോൺഗ്രസുകാർക്ക് ആ വിളിപ്പേര് വീഴരുതെന്നാണ് എന്റെ ആഗ്രഹം’ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവേ, അങ്ങയോട് ഞാൻ അഞ്ചുദിവസംമുൻപ് ഒരു ചോദ്യം ചോദിച്ചിരുന്നു. മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരെ സഹായിക്കാൻ കോൺഗ്രസ് പാർട്ടി പിരിച്ച പണം എത്ര? ഏത് ബാങ്കിലാണ് ആ പണം ഉള്ളത്? മറുപടി പറയാതിരിക്കുന്നതിലൂടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ പോക്കറ്റ് തപ്പി അതിൽനിന്ന് പണം തട്ടിയവരായി നിങ്ങൾ മാറുകയാണ്. മൃതദേഹത്തിൽനിന്ന് പണം മോഷ്ടിക്കുന്നവരെ വിളിക്കുന്ന പേര് ആരെയും വിളിക്കരുതെന്ന് എനിക്കുണ്ട്. കോൺഗ്രസുകാർക്ക് ആ വിളിപ്പേര് വീഴരുത് എന്ന് എനിക്കുമാത്രം ആഗ്രഹമുണ്ടായിട്ട് കാര്യമുണ്ടോ?

വീടുപണി തുടങ്ങിയെന്നും മേപ്പാടിയിൽ പോയി പരിശോധിച്ചാൽ മാധ്യമങ്ങൾക്കത് മനസ്സിലാകുമെന്നും പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടു. നെടുംപറമ്പ് എന്നൊക്കെ ചില നോവലുകളിൽ പറയുന്നപോലുള്ള സ്ഥലമാണത്. മേപ്പാടി പഞ്ചായത്ത് ഇപ്പോൾ ഭരിക്കുന്നത് യു.ഡി.എഫാണ്. പക്ഷേ, ഇവിടെ വീടുകൾ വെക്കുന്നതിന് കേരള പഞ്ചായത്ത് ബിൽഡിങ്‌ റൂൾസ് പ്രകാരം അനുമതിപത്രം ലഭിക്കുന്നതിന് അപേക്ഷപോലും നൽകിയിട്ടില്ല. വീടോ, കെട്ടിടമോ നിർമിക്കുന്നതിനുള്ള മുന്നുപാധി ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽനിന്ന് അനുമതിപത്രം ലഭ്യമാക്കുക എന്നതാണെന്ന് അറിയാത്തവണ്ണം അജ്ഞനാണോ നമ്മുടെ പ്രതിപക്ഷ നേതാവ്? നിന്നനിൽപ്പിൽ കള്ളംപറഞ്ഞ് തടിതപ്പാൻ നോക്കുന്നവരെ നുണയൻ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

വികസനകാര്യത്തിലുള്ള സംവാദം വേണമെന്ന് താങ്കൾക്ക് തോന്നിയത് വളരെ നല്ലകാര്യമാണ്. ഇന്നലെ രാവിലെ ഒൻപത് മണിമുതൽ ആ സംവാദം തുടങ്ങിക്കഴിഞ്ഞു. സർക്കാരിന്റെ പത്തുവർഷത്തെ നേട്ടങ്ങൾ ഞാനെന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. അതിൽ തർക്കമുണ്ടെങ്കിൽ പറയണം, വിമർശനമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണം. സംവാദം നമുക്ക് തുടരാം.

വൈകിയാണെങ്കിലും നല്ലബുദ്ധി തോന്നിയല്ലോ. പക്ഷേ, ഇതിനേക്കാൾ നല്ല വേദി നിയമസഭയായിരുന്നു. കേരളത്തെ ലോകോത്തരനിലവാരത്തിൽ എത്തിക്കാൻകഴിഞ്ഞ പത്തുവർഷങ്ങളെ മുഖാമുഖം വിശദീകരിക്കാനും അതിന്മേലുള്ള വിമർശങ്ങൾ കേൾക്കാനും തെറ്റുകുറ്റങ്ങളെപ്പറ്റി ചർച്ചനടത്താനും കഴിയുമായിരുന്നു. പ്രതിപക്ഷം നഷ്ടപ്പെടുത്തിയത് ഈയവസരമാണ്. നേർക്കുനേർ സംവാദം ഒഴിവാക്കിയ പ്രതിപക്ഷത്തിന്റെ ബുദ്ധി ചില്ലറയല്ല. പ്രൊഫഷണൽ ഏജൻസികളെ ഉപയോഗിച്ച് നാട്ടിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണകൾ തത്സമയം പൊളിയുമല്ലോ.

- Advertisement -

നിയമസഭയിൽ അവിശ്വാസം കൊണ്ടുവന്നില്ല, നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയിലും ബജറ്റ് ചർച്ചയിലും സഭ ബഹിഷ്‌കരിച്ചു. അഞ്ചുവർഷത്തിൽ ഒരു മന്ത്രിക്കെതിരേപോലും അഴിമതിയാരോപണം ഉന്നയിച്ചില്ല. അടിയന്തരപ്രമേയത്തിനുള്ള നോട്ടീസുകൾ ഉപയോഗപ്പെടുത്തി വിഷയാധിഷ്ഠിത ചർച്ചയ്ക്ക് സർക്കാർ തുനിഞ്ഞപ്പോൾ അതും യു.ഡി.എഫ്. നിർത്തിക്കളഞ്ഞു! അവസാനസമ്മേളനത്തിൽ അടിയന്തരപ്രമേയത്തിനുള്ള ഒരു നോട്ടീസ് പോലും നൽകിയില്ല! ഇതേപ്പറ്റി ചോദിച്ചപ്പോൾ പ്രതിപക്ഷ ഉപനേതാവ് പറഞ്ഞത് നോട്ടീസ് നൽകി ചർച്ചചെയ്താൽ വിഷയം ‘ഡൈല്യൂട്ട്’ ആകും എന്നാണ്. കുറ്റം പറയാൻ പറ്റില്ല! ഉന്നയിക്കുന്ന വിഷയത്തിൽ മന്ത്രിമാരുടെ മറുപടി ഉണ്ടാകും, വിഷയം നേർത്ത് ഇല്ലാതാകും എന്നത് പ്രതിപക്ഷത്തിന്റെ നേരനുഭവവുമാണ്. ,ശബരിമല സ്വർണ്ണക്കൊള്ളയിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം. കുറ്റംചെയ്ത ഒരാൾപോലും രക്ഷപ്പെടില്ല. അക്കാര്യങ്ങൾ ഹൈക്കോടതി ഉറപ്പുവരുത്തുന്നുണ്ട്. യു.ഡി.എഫിന്റെ കാര്യം പക്ഷേ, അവിടെ തീരില്ല. എസ്‌.പി.ജി. സുരക്ഷയുള്ള സോണിയാഗാന്ധിയുടെ വസതിയിൽ സ്വർണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും യു.ഡി.എഫ്. കൺവീനറും പത്തനംതിട്ട എം.പി.യും ഒത്തുകൂടിയത് എന്തിനാണ്? ഇവരെ ഒറ്റഫ്രെയിമിൽ കണ്ടത് സോണിയാഗാന്ധിയുടെ വീട്ടിൽമാത്രമാണ്.

- Advertisement -

പോറ്റിയെ ശബരിമലയിൽ കേറ്റിയത് നിങ്ങളുടെ ഭരണകാലത്താണ്. സോണിയയുടെ കൈയിൽ ചരട് കെട്ടിക്കൊടുക്കാനുള്ള അവസരം ഒരുക്കിയത് യു.ഡി.എഫ്. കൺവീനറാണ്. അത് രാഹുൽ ഗാന്ധിക്കും അറിയാമല്ലോ. എല്ലാം അറിഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ നിങ്ങളെ നോക്കി ആ പാട്ട് പാടിയിട്ടുണ്ടാവുക. പ്രതിപക്ഷ നേതാവും മുന്നണി കൺവീനറും ഉൾപ്പെടെയുള്ള യു.ഡി.എഫുകാരുടെ ഹൃദയം അപ്പോൾ നന്നായി മിടിച്ചുകാണും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week