29.4 C
Kottayam
Saturday, June 6, 2026

‘സിഎഎ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ശബ്ദം ആർക്കെങ്കിലും കേൾക്കാൻ കഴിഞ്ഞോ? പിണറായി വിജയൻ

Must read

കൽപ്പറ്റ: സഖാവ് ആനി രാജയെ ഇതിനകം തന്നെ വയനാട് മണ്ഡലം സ്വീകരിച്ചു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിൽ നമ്മുടെ ശബ്ദം ഉയരുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ അഞ്ചു വർഷകാലം ആ രൂപത്തിൽ ശബ്ദമുയർന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിലെ 20 എം പിമാരിൽ 18 പേരും യുഡിഎഫ് ആയപ്പോൾ വേണ്ടതുപോലെ ശബ്ദം ഉയർന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കേരളത്തിന്റെ ശബ്ദം എല്ലാവരും ശ്രദ്ധിക്കാറുണ്ടെന്നും പക്ഷെ കഴിഞ്ഞ തവണ ശബ്ദം വളരെ നേർത്തതായി പോയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബിജെപി യുടെ ഭരണം ഇനിയും തുടർന്നാൽ വലിയ ആഘാതം സൃഷ്ടിക്കും. രാഹുൽ ഗാന്ധി മത്സരിച്ച് ജയിച്ചാൽ കേവല ഭൂരിപക്ഷം ലഭിക്കില്ല. രാഹുൽ ഗാന്ധി സർക്കാർ രൂപീകരിക്കണമെങ്കിൽ കൂടുതൽ സീറ്റുകൾ വേണം. ഇപ്പൊ അഞ്ചു വർഷമായി ഒരുപാട് അനുഭവങ്ങൾ നമ്മുടെ മുൻപിലുണ്ടല്ലോ. നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമാണ് പൗരത്വനിയമ ഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന, ആശങ്കയിലാക്കുന്ന നിയമമാണ് കൊണ്ടുവന്നത്. ഇതിന് സർക്കാർ പറഞ്ഞ ന്യായങ്ങൾ ആർക്കും ബോധ്യമായില്ല. പച്ചയായി ഭരണഘടന പിച്ചിചീന്തലാണ് സിഎഎ. നിയമ ഭേദഗതി വന്നപ്പോൾ അരുത് എന്ന് ആദ്യം പറഞ്ഞത് കേരളമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

- Advertisement -

സിഎഎ വിരുദ്ധ സർവ്വ കക്ഷിയോഗം തിരുവനന്തപുരത്തു നടന്നു. കോൺഗ്രസിനു മുൻപ് ഉണ്ടായിരുന്ന നിലപാട് വേറെയാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിക്കാൻ മടിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ശബ്ദം ആർക്കെങ്കിലും കേൾക്കാൻ കഴിഞ്ഞോയെന്ന് ചോദിച്ച പിണറായി വിജയൻ ദേശീയ നേതാവായ ആനിരാജയുടെ ശബ്ദം ആളുകൾ കേട്ടുവെന്നും ചൂണ്ടിക്കാണിച്ചു.

- Advertisement -

പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിൽ എവിടെയെങ്കിലും കോൺഗ്രസുകാരുടെ പങ്കാളിത്തം ഉണ്ടായോ. പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശബ്ദം ഉയർന്നു. കേരളത്തിന്റെ ശബ്ദം ആളുകൾ ആഗ്രഹിക്കുന്നില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

വന്യജീവി പ്രശ്നത്തിൽ ഞങ്ങൾക്കൊരു ബാധ്യതയുമില്ല എന്ന നിലപാടാണ് കേന്ദ്ര സർക്കാരിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിസിഎഫ് എന്ന വനം വകുപ്പിൻ്റെ മേധാവിക്ക് അധികാരം പ്രയോഗിക്കാനുള്ള അവകാശം കേന്ദ്രം നൽകുന്നില്ല. നിയമം ഭേദഗതി ചെയ്യണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി പറഞ്ഞു.

ബിജെപി യുടെ നിലപാടാണത്. എന്നാൽ കേരളത്തിന് സഹായം ചെയ്യണമെന്ന് വയനാട്ടിലെ എംപി ആവശ്യപ്പെട്ടോയെന്നും എന്തേ ആവശ്യപ്പെടാതിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോക്സഭയിൽ യുഡിഎഫ് പ്രതിനിധികളുടെ ശബ്ദം ഉയർന്നില്ല. 620 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തിനു മുന്നിൽ അവതരിപ്പിച്ചു. കേന്ദ്രം അത് തള്ളിക്കളഞ്ഞു. ഉള്ളത് വെച്ച് സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week