KeralaNews

ലോക്സഭ തെരഞ്ഞെടുപ്പ്: സ്പെഷ്യൽ പൊലീസ് ഓഫിസർമാരാകാൻ അവസരം

തിരുവനന്തപുരം: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ (SPO) മാരെ നിയമിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച സൈനിക, അർധ-സൈനിക, പൊലീസ് ഉദ്യോഗസ്ഥർക്കും, സീനിയർ ഡിവിഷൻ എൻസിസി കേഡറ്റുമാർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൻ താമസിക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഇന്ന് മൂന്ന് മണിയ്ക്കാണ് ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker