കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ എന്‍. പ്രശാന്ത് ഐഎഎസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിലെ എല്‍ഡിഎഫ് പൊതുയോഗത്തിലാണ് പ്രശാന്തിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചത്.
എല്ലാ ജാതിമത വിഭാഗങ്ങളും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. ഇതു കണ്ടപ്പോള്‍ വല്ലാത്ത പേടി കോണ്‍ഗ്രസിനും ലീഗിനും യുഡിഎഫിനുമുണ്ടായി. ഇതെല്ലാം മറികടക്കാന്‍ വലിയ ഗൂഢാലോചന അരങ്ങേറി. ഗൂഢാലോചനയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചില ആളുകള്‍ പങ്കെടുത്തു. അടുക്കാന്‍ പറ്റാത്ത പിന്തള്ളപ്പെട്ട അവതാരങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.