31.3 C
Kottayam
Saturday, September 28, 2024

അന്വേഷണങ്ങള്‍ തിരക്കഥയ്ക്കനുസരിച്ച്,ഇ.ഡി.അധികാരപരിധി വിടരുത്,കേന്ദ്ര അന്വേഷണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

Must read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ക്കെതിരെ അന്വേഷണം വ്യാപിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ പ്രഫഷണല്‍ വഴികള്‍ വിട്ട് ചിലരുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ നീങ്ങുന്നതിനാലാണ് ഈ പ്രതികരണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അതില്‍ സമഗ്രന്വേഷണമാണ് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇതിന് സംസ്ഥാനം പിന്തുണയും നല്‍കാം എന്ന് അറിയിച്ചു. അന്വേഷണം നിയപരമായ വഴിയില്‍ നീങ്ങുമെന്നാണ് കരുതിയത്. അന്വേഷണം ആദ്യഘട്ടത്തില്‍ നല്ല രീതിയിലാണ് നടന്നത്. എന്നാല്‍ അന്വേഷണ ഏജന്‍സികളുടെ തുടര്‍ന്നുള്ള അന്വേഷണം പ്രതീക്ഷകള്‍ അസ്ഥാനത്താണ് എന്ന ചിന്ത ഉണ്ടാക്കുന്ന രീതിയിലാണ്.

അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും വെളിച്ചത്താകുമോ എന്നതാണ് സംസ്ഥാന സര്‍ക്കാറിന് ഭയമാണ് എന്ന വ്യാപക പ്രചാരണം നടത്തുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. അന്വേഷണം ഒരു ഏജന്‍സി രഹസ്യമായി നടത്തേണ്ടതാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് കാര്യങ്ങള്‍. അന്വേഷണം എങ്ങനെ പോകും എന്നത് അന്വേഷണ ഏജന്‍സിക്ക് പുറത്തുള്ളവര്‍ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവര്‍ എന്താണോ പ്രഖ്യാപിക്കുന്നത് അത് അനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നു.

മൊഴികളിലെയും മറ്റും ഭാഗങ്ങള്‍ സെലക്ടീവായി ചോര്‍ന്ന് മാധ്യമങ്ങളില്‍ വരുകയാണ്. ചുരുക്കത്തില്‍ അന്വേഷണത്തില്‍ ഏജന്‍സികള്‍ സ്വീകരിക്കേണ്ട സാമന്യ രീതികള്‍ പോലും ഉണ്ടാകുന്നില്ല എന്ന പ്രശ്‌നം ഉയര്‍ന്നുവരുകയാണ്. പൊതുജനങ്ങളുടെ വിശ്വാസം നേടുകയും, രാഷ്ട്രീയ ഭേദമന്വേ അന്വേഷണം കൊണ്ടുപോകേണ്ടതും, പ്രഫഷണലായി അന്വേഷണം നടത്തേണ്ടതും ഏജന്‍സികളുടെ പ്രഥമിക ഉത്തരവാദിത്വമാണ് അതില്‍ നിന്നും വ്യതിചലിക്കുമ്പോഴാണ് എവിടെ നീതി എന്ന ചോദ്യം ഉയരുന്നത്.

അന്വേഷണം എപ്പോഴും സംഭവത്തിന്റെ സത്യവസ്ഥ കണ്ടെത്താനുള്ള തെളിവ് ശേഖരണ പ്രക്രിയയാണ്. അത് മുന്‍വിധിയോടെയായിരിക്കരുത്. ഒരു പ്രത്യേക വ്യക്തിയെയോ, പ്രത്യേക ആള്‍ക്കാരെയോ പ്രതിയാക്കുവാന്‍ നടത്തുന്ന പ്രക്രിയ അന്വേഷണം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. അത് ദുരുപധിഷ്ടമായ മറ്റെന്തോ ആയി മാറും.

ജൂലൈ 2020 മുതല്‍ നമ്മുക്ക് മുന്നില്‍ ചുരുള്‍ അഴിയുന്ന കാര്യങ്ങളില്‍ തന്നെയാണോ അന്വേഷണം നടക്കുന്നത് എന്ന് പരിശോധിക്കണം. ലൈഫ് മിഷന്‍, ഇലക്ട്രിക്ക് വെഹിക്കിള്‍ നയം എന്നിവയ്‌ക്കെതിരെ പൊതുസമൂഹത്തില്‍ ആരോപണ ശരങ്ങള്‍ എയ്തു വിട്ടിട്ടുണ്ട്. ഇവിടെ ഒന്നിലധികം ഏജന്‍സികള്‍ പലവിധ അന്വേഷണം നടത്തുന്നുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ്, റെഡ് ക്രസന്റില്‍ സിബിഐ, മറ്റ് വിഷയങ്ങളില്‍ എന്‍ഐഎ. ഒരു ഏജന്‍സിയുടെ തെളിവ് ശേഖരണത്തിന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താം രേഖ പരിശോധിക്കാം. എന്നാല്‍ ഇതിന് അന്വേഷണ ഏജന്‍സികള്‍ക്ക് പരിമിതികള്‍ ഉണ്ട്.

കള്ളപ്പണ നിരോധന നിയമമാണ് എന്‍ഫോഴ്‌സ്മന്റിന്റെ അധികാര പരിധി അതിനപ്പുറം നടത്തുന്ന ഇടപെടല്‍ അവര്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്നത് പരിശോധിക്കേണ്ടി വരും. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങള്‍ നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാറിനുണ്ട്. എന്നാല്‍ അത്തരം അവകാശങ്ങളെയും, സര്‍ക്കാറിന്റെ വികസന പദ്ധതികളെയും ഇരുട്ടില്‍ നിര്‍ത്താനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. വീടില്ലാത്തവര്‍ക്ക് വീട് നല്‍കാനുള്ള പദ്ധതിയാണ് ലൈഫ്, അതിനെ താറടിക്കാനുള്ള പ്രവര്‍ത്തനം പല ഭാഗത്തും നടക്കുന്നു. ഇതില്‍ നടത്തുന്ന ഇടപെടല്‍ സാധാരണ നടപടിയായി കരുതാന്‍ സാധിക്കില്ല. ഉദ്യോഗസ്ഥരെ തകര്‍ക്കാനുള്ള രീതിയാണ് അന്വേഷണ ഏജന്‍സികളിലെ ചില ഉദ്യോഗസ്ഥര്‍ എടുക്കുന്നത്.

സര്‍ക്കാറിന്റെ കണക്ക് പരിശോധിക്കാന്‍ സിആന്റ് എജി ഭരണഘടന പ്രകാരം നിലവിലുണ്ട്. ഇവര്‍ കണ്ണപ്പണ നിയമപ്രകാരമാണോ പ്രവര്‍ത്തിക്കേണ്ടത്. സംസ്ഥാന സര്‍ക്കാറിനെ ആകെ ഒരു കുറ്റവാളിയായി കാണുന്ന രീതി കൊളോണിയല്‍ അവശിഷ്ടത്തിന്റെ ശേഷിപ്പാണ്. കേരളത്തില്‍ ചില നേട്ടങ്ങള്‍ കാണുമ്പോള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് തകര്‍ക്കാനാണ് ശ്രമം.

സത്യവാചകം ചൊല്ലി ഒരാള്‍ നല്‍കുന്ന മൊഴി എങ്ങനെയാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മാധ്യമങ്ങളില്‍ ചില അജണ്ട അനുസരിച്ച് ചില പേരുകള്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് പരിശോധിക്കണം. ഇത്തരത്തില്‍ അന്വേഷണം നടക്കുന്ന ഏജന്‍സികള്‍ക്ക് ജനങ്ങള്‍ക്ക് വിശ്വാസമാണോ ഉണ്ടാകുക എന്ന് പരിശോധിക്കണം. തിരക്കഥകള്‍ക്ക് അനുസരിച്ച് അന്വേഷണം നീങ്ങുന്ന എന്ന തോന്നല്‍ ഉണ്ടാക്കുന്ന ജനാധിപത്യത്തിന് തന്നെ തകര്‍ക്കുന്ന രീതിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തത് ഇത്തരം ഒരു അന്വേഷണത്തിനല്ല. ഇത് ഭരണഘടനയ്ക്ക് മുകളിലുള്ള കടന്നുകയറ്റമാണ്. അന്വേഷണ പരിധി ലംഘിക്കുന്നത് ജനധിപത്യ വിരുദ്ധമാണ്.

മുന്‍പെങ്ങുമില്ലാത്ത വികസ പ്രവര്‍ത്തനം നടത്തുന്ന ഈ സര്‍ക്കാറിനെ തകര്‍ക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ-ഫോണ്‍ പദ്ധതിക്ക് നേരെ നടക്കുന്ന അന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

Popular this week