തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചുവെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഓഫീസേഴ്‌സ് എന്‍ക്ലേവിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വലിയ സൗകര്യങ്ങളോടെയാണ് മന്ത്രിമാര്‍ താമസിക്കുന്നതെന്നാണല്ലോ ജനങ്ങളൊക്കെ കരുതുന്നത്ത്. ആ മന്ത്രിമാര്‍ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷര്‍ട്ടൊക്കെ ഇസ്തിരിയിട്ട് വച്ചുവെന്ന് കരുതുക. കുറച്ച് കഴിയുമ്പോള്‍ അതിന്റെ മേല്‍ വെള്ളം വീഴും. ഏതാ വെള്ളം. മരപട്ടിയുടെ മൂത്രം.
മരപട്ടിയുടെ മൂത്രം വീഴുമെന്നതിനാല്‍ വെള്ളം എപ്പോഴും അടച്ചുവെച്ചിരിക്കുകയാണ്. എന്തിനും അനാവശ്യമായ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിവാദങ്ങള്‍ നടന്നോട്ടെ. ആവശ്യമായ കാര്യങ്ങള്‍ നടക്കുന്നതാണ് പ്രധാനം. പ്രശസ്തമായ ഗസ്റ്റ് ഹൗസുകളുടെ അവസ്ഥ എന്താണ്. കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്, പിണറായി വിജയൻ പറഞ്ഞു.