KeralaNews

രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് പിണറായി വിജയന്‍,കയ്യേറ്റം ജനാധിപത്യവിരുദ്ധം

തിരുവനന്തപുരം:ഉത്തര്‍പ്രദേശ് പൊലീസ് രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ഇത് ജനാധിപത്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹത്രാസില്‍ ക്രൂരമായ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെയാണ് രാഹുല്‍ഗാന്ധിയെ ഉത്തര്‍പ്രദേശില്‍ അവിടത്തെ പൊലീസും ഭരണകക്ഷിക്കാരും കയ്യേറ്റം ചെയ്തത്.

രാഹുല്‍ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. നടന്ന സംഭവം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker