KeralaNews

പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാള്‍ ഉള്ളത് നല്ലതല്ലേ… കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവിനെക്കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മടങ്ങിവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റില്‍ നിന്ന് രാജി വെച്ച്‌ നിയമസഭയില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകളോട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ.. ‘കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ, നിയമസഭയില്‍ അദ്ദേഹത്തെ പോലെ ഒരാള്‍ പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭാംഗമായിരുന്നു. എന്തോ ചില പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്‍റെ ഭാഗമായി അദ്ദേഹം പാര്‍ലമെന്‍റിലേക്ക് പോകണമെന്ന് ആഗ്രഹിച്ചു, അങ്ങോട്ട് പോയി. അതിപ്പോള്‍ അവസാനിപ്പിച്ച്‌ നിയമസഭയിലേക്ക് അദ്ദേഹം വരണമെന്ന് ചിന്തിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍. നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു നേതാവ് ഉണ്ടാകുന്നത് വളരെ നല്ല കാര്യമാണെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. നിയമസഭയില്‍ പ്രതിപക്ഷത്ത് അദ്ദേഹം ഉണ്ടാകുന്നത് വളരെ സഹായകരമായ നിലപാടാണ്. അതിനെ താന്‍ സ്വാഗതം ചെയ്യുന്നു.’ പിണറായി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker