KeralaNewsPolitics

മുഖ്യമന്ത്രിപിണറായി വിജയൻ രാജിവയ്ക്കണം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം

 

 

ആലപ്പുഴ: ഭരണകൂട ഭീകരതയ്ക്ക് നേതൃത്വം നൽകുന്ന പിണറായി വിജയന് കേരള മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതനഷ്ടമായെന്നും ഉടൻ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പ് ഭരിക്കാൻ പിണറായി വിജയന് ത്രാണിയില്ലെന്നു ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം പാർട്ടിക്കാരുടെ പേരിലും അന്യായമായി യു എ പി എ ചുമത്തികൊണ്ടിരിക്കുകയാണ്. പോലീസിന്റെ അഴിഞ്ഞാട്ടമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. തടയാൻ പിണറായി വിജയന് കഴിയുന്നില്ലെങ്കിൽ ഇക്കാര്യം തുറന്നു പറയണം. ഏഴുപേരെ വെടിവെച്ച കൊന്നിട്ടും സിപിഎം പ്രവർത്തകരെ യു എ പി എ ചുമത്തി ജയിലിലടച്ചിട്ടും ഒരക്ഷരം ഉരിയാടാൻ പോലും സിപിഎം തയാറായിട്ടില്ല. യു എ പി എ ചുമത്തിയതിനെ ഐ ജി ന്യായീകരിക്കുമ്പോഴും പിണറായി വിജയൻ മൗനം പാലിക്കുകയാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ക്ളോസ് റേഞ്ചിൽ നിന്നും മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന സിപിഎ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിൻറെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. വെടിവെയ്പ്പ് നടന്ന സ്ഥലം സന്ദർശിച്ച പാലക്കാട് എംപി വികെ ശ്രീകണ്ഠനും വ്യാജഏറ്റുമുട്ടലിലേക്കാണ് വിരൽ ചൂണ്ടിയത്.

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ നിരപരാധികൾക്ക്മേൽ യു എ പി എ ചുമത്തുകയാണ്. ഡി വൈ എഫ്‌ ഐ പ്രവർത്തകരാണ് ഇപ്പോൾ അഴികൾക്കുള്ളിലാകുന്നത്.

വ്യാജഏറ്റുമുട്ടൽ സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പര്യാപ്തമല്ല. നിലമ്പൂർ നടന്ന മാവോയിസ്റ്റ് കൊലപാതകത്തിൽ നടന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയിൽ ഇതേവരെ സമർപ്പിച്ചിട്ടില്ല. ഹോം സെക്രട്ടറി പക്കൽ ഏൽപ്പിച്ചെന്നാണ് അറിയുന്നത്. അതിനാൽ അട്ടപ്പാടിയിൽ നടന്ന മാവോയിസ്റ്റ് വേട്ടയെപറ്റി ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ്.

വയനാട്ടിൽ മുൻ എസ്‌ എഫ്‌ ഐ ക്കാരൻ കൂടിയായ സിപി ജലീലിനെ പിന്നിൽ നിന്നും വെടി വച്ചാണ് കൊന്നത്. ഇങ്ങനെ മനുഷ്യരെ വെടിവെച്ചു കൊല്ലാൻ സർക്കാരിന് ആരാണ് അധികാരം നൽകിയതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

കേരളത്തിൽ സംഭവിക്കുന്ന ക്രമസമാധാന വിഷയങ്ങൾ ആഭ്യന്തരമന്ത്രിക്ക് തത്സമയം റിപ്പോർട്ട് കിട്ടുന്നതാണ്. ആഭ്യന്തര മന്ത്രി അറിയാതെ കരിയില പോലും അനങ്ങില്ല. മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനുള്ള അർഹത പിണറായി വിജയന് നഷ്ടമായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker