26.2 C
Kottayam
Friday, June 5, 2026

ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെയും തലസ്ഥാനത്ത് കോവിഡ് വ്യാപനം ; നാണക്കേടെന്ന് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെയും തിരുവനന്തപുരത്ത് കോവിഡ് വ്യാപനമുണ്ടായത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി. ജൂലൈ 16-ന് നടന്ന അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെ രോഗവ്യാപനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

ട്രിപ്പിള്‍ ലോക്ക്ഡൗണിനിടയിലും ജനതിരക്കേറിയ അട്ടക്കുളങ്ങരയിലെ വസ്ത്രശാല എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തില്‍ ചോദിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടക്കുളങ്ങരയിലെ സ്വകാര്യ ഷോപ്പിംഗ് സെന്ററിലെ അറുപതോളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ സാധനങ്ങള്‍ വാങ്ങാനെത്തിയവരെ പരിശോധിച്ചാല്‍ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂണ്‍ മാസത്തില്‍ തന്നെ സ്ഥാപനത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും ആളുകളെ എത്തിച്ച കാര്യം ഇന്റലിജന്‍സ് അറിയിച്ചിട്ടും ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടായില്ലെന്നും വിഷയം പരിശോധിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും അഭ്യന്തര, തദ്ദേശസ്വയംഭരണ, ആരോഗ്യവകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ തുറന്നു പ്രവര്‍ത്തിച്ച തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ രാമചന്ദ്ര ടെക്‌സ്‌റ്റൈല്‍സ്, പോത്തീസ് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. അട്ടക്കുളങ്ങര രാമചന്ദ്രയിലെ 71 ജീവനക്കാര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week