പിണറായിയുടെ മകള്‍ വീണയുടെ വിവാഹച്ചടങ്ങില്‍ കൊലക്കേസ് പ്രതി?മുഖ്യമന്ത്രിയ്ക്ക് ചോദ്യവുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: ലളിതമായിരുന്നുവെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം വലിയ ആഘോഷമായി മാറുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെയും ഡി.വൈ.എഫ്.ഐ നേതാവ് മുഹ്ഹമ്മദ് റിയാസിന്റെയും വിവാഹം.

ക്ലിഫ് ഹൗസില്‍ നടന്ന മകളുടെ വിവാഹത്തില്‍ കൊലക്കേസ് പ്രതി പങ്കെടുത്തോ എന്ന ചോദ്യവുമായാണ് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരിയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് സന്ദീപ് ആവശ്യപ്പെടുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്തത് കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോ എന്നാണ് സന്ദീപ് വാര്യര്‍ ഉന്നയിക്കുന്ന ചോദ്യം. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യര്‍ ആരോപണം ഉന്നയിച്ചത്.

തൃശ്ശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ആണോ ക്ലിഫ് ഹൗസില്‍ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്തതെന്ന് ചിത്രം പങ്കുവച്ചാണ് സന്ദീപ് വാര്യര്‍ സംശയം ഉന്നയിച്ചിരിക്കുന്നത്.

സന്ദീപ് വാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത് നിലവില്‍ കൊലക്കേസ് പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോ ? മുഖ്യമന്ത്രി മറുപടി പറയണം. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണോ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്?

തൃശ്ശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസില്‍ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ സംബന്ധിച്ചുവോ?

കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങില്‍ ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കിയാല്‍ മതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News