പ്രതിസന്ധി ഘട്ടത്തില്‍ പ്രതിരോധം ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ദൗര്‍ഭാഗ്യകരം; ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തില്‍ പ്രതിരോധം ദുര്‍ബലപ്പെടുത്താനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകള്‍ കൂടിയിട്ടും പരിശോധനാ ഫലം നെഗറ്റീവ് ആകാതെ കേരളത്തില്‍ ഒരു രോഗിയേയും വീട്ടിലേക്ക് വിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം പുതിയ ആശുപത്രിയില്‍ നിന്നും വിട്ടയക്കുന്നതിനുള്ള പുതിയ നയം കൊണ്ടുവന്നത് നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇക്കാര്യം കാണാതെ എന്തോ പുതിയ കാര്യം കണ്ടുപിടിച്ചതുപോലെ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ ആക്ഷേപവുമായി രംഗത്തുവരികയാണ്.

ഈ രാഷ്ട്രീയ കൗശലം പണ്ടായിരുന്നെങ്കില്‍ ഫലിക്കുമായിരുന്നെന്നും ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധനകളുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കേരളം മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News