ലഖ്നൗ: ഉത്തർപ്രദേശിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. ബുദൗൺ-മീററ്റ് സംസ്ഥാന പാതയിൽ ബുലന്ദ്ഷഹറിലെ സേലംപുർ മേഖലയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. വാനിന്റെ ഒരു വശം പൂർണമായും തകർന്ന നിലയിലാണ്. ബസിൻ്റെ മുൻവശവും തകർന്നിട്ടുണ്ട്.
ഗാസിയബാദിൽ നിന്ന് സംഭാലിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ സ്വകാര്യ ബസിലിടിച്ച് അപകടം സംഭവിക്കുകയായിരുന്നുവെന്നും പത്ത് പേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ജില്ലാ കളക്ടർ ചന്ദ്രപ്രകാശ് സിങ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയതായും അധികൃതകർ വ്യക്തമാക്കി.