കോട്ടയം: പേരൂർ കണ്ടൻചിറയിൽ പിക്കപ്പ് വാനും, കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ഏറ്റുമാനൂർ സ്വദേശിയായ ജോമി ഷാജിയാണ് മരിച്ചത്.32 വയസായിരുന്നു. രാത്രി 12.30 ഓടെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ പേരൂർ കണ്ടൻചിറയിലാണ് അപകടം.
ജോമി സഞ്ചരിച്ചിരുന്ന ബൊലേറോ കാർ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.അപകടത്തെ തുടർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ ജോമിയെ പുറത്തെത്തിച്ചത്.
- Advertisement -
തുടർന്ന് കോട്ടയം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

