പറവൂര്‍: ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴിക്കര വടക്കുംഭാഗം തെക്കിനേഴത്ത് വീട്ടില്‍ ബിജില്‍ കുമാറിനെ(37) ആണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അയല്‍ വീട്ടിലെ യുവാവ് അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.
കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന യുവാവ് സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. സ്റ്റുഡിയോയില്‍ നിന്നുള്ള വരുമാനം വളരെ കുറഞ്ഞതും ഇയാളെ വിഷമിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സജന, അഭിന്‍ (നാല്) മകനാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News