സംസ്‌കാര ചടങ്ങിനിട്ട വസ്ത്രം വില്‍പ്പനയ്ക്ക്; ദീപിക പദുക്കോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
അഭിനയത്തിലൂടെ മാത്രമല്ല, സോഷ്യല്‍ മീഡിയയിലൂടെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും തന്റേതായ വ്യക്തിത്വം ഉണ്ടാക്കിയെടുത്ത നടിയാണ് ദീപിക പദുക്കോണ്‍. താരത്തിന്റെ വ്യത്യസ്തമാര്‍ന്ന വസ്ത്രരീതികള്‍ മിക്കപ്പോഴും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. അതേ വസ്ത്രങ്ങള്‍ ലിവ്, ലോഫ്, ലൗ എന്ന താരത്തിന്റെ ഫൗണ്ടേഷന് പണം സമാഹരിക്കാനായി ലേലത്തിനും വയ്ക്കാറുണ്ട്.
ദീപികയുടെ എല്ലാ പ്രവര്‍ത്തികളും ഏറ്റെടുക്കാറുള്ള ആരാധകര്‍ എന്നാല്‍ ഇത്തവണ രൂക്ഷ വിമര്‍ശനവുമായാണ് എത്തിയിരിക്കുന്നത്. നടി ജിയാ ഖാന്റെ മരണാനന്തര ചടങ്ങിനു ധരിച്ച വസ്ത്രങ്ങള്‍ ലേലത്തിന് വച്ചതിനാണ് വിമര്‍ശനം ഉയരുന്നത്. ജിയയുടെ സംസ്‌കാര ചടങ്ങിന് ധരിച്ച വസ്ത്രങ്ങള്‍ക്കു പുറമേ നടി പ്രിയങ്കാ ചോപ്രയുടെ പിതാവിന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച പ്രാര്‍ഥനായോഗത്തില്‍ ധരിച്ച വസ്ത്രങ്ങളും ദീപിക ലേലത്തിന് വച്ചിരുന്നു. ഇതും വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്.
വസ്ത്രങ്ങള്‍ക്കൊപ്പം ചെരുപ്പുകളും താരം ലേലത്തിന് വയ്ക്കാറുണ്ട്. മരണാനന്തര ചടങ്ങിന് ധരിച്ച വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ദീപികയുടെ വസ്ത്രങ്ങള്‍ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. ദീപിക ധരിച്ച വസ്ത്രങ്ങള്‍ തൊട്ട് നോക്കാന്‍ കഴിഞ്ഞാല്‍ ഭാഗ്യമാണെന്ന് കരുതുന്നവര്‍ക്കൊപ്പം തന്നെ വസ്ത്രങ്ങളില്‍ പലതും പഴകിയതും പിന്നിയതുമാണെന്ന അഭിപ്രായവുമുണ്ട്. അതേ സമയം ദീപിക വസ്ത്രങ്ങള്‍ വില്‍ക്കുന്നത് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും താത്പര്യമുള്ളവര്‍ മാത്രം വാങ്ങിയാല്‍ മതിയെന്ന് പറയുന്നവും കൂട്ടത്തിലുണ്ട്.