ഫോട്ടോ ഷൂട്ടുകള്‍ ഏറ്റവും മികച്ചതാക്കാനായി മോഡലുകളും സിനിമാ നടിമാരുമൊക്കെ വിവിധ മാര്‍ഗങ്ങളാണ് സ്വീകരിയ്ക്കുന്നത്. കരയിലും വെള്ളത്തിലും അപകടകരമായ രീതിയുമൊക്കെ ഇതിനായി പരീക്ഷിയ്ക്കാറുണ്ട്.
എന്നാല്‍ ജെസിക്ക ജോര്‍ജ് എന്ന ന്യൂ യോര്‍ക്ക് സ്വദേശിനി ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത് സബ്വേ ട്രെയിനാണ്.ജെസിക്കയുടെ ചൂടന്‍ ഫോട്ടോഷൂട്ട് കണ്ടു നിന്ന യാത്രക്കാരിലൊരാള്‍ വിഡിയോ ആക്കി പ്രചരിപ്പിച്ചു. സ്വന്തം ഫോണില്‍ സെല്‍ഫ് ടൈമര്‍ ഉപയോഗിച്ച് ജെസിക്ക നടത്തുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ബെന്‍ യാര് എന്നയാള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
പരസ്യമായി ഇങ്ങനെയൊരു ഫോട്ടോഷൂട്ട് നടത്താന്‍ ധൈര്യം കാണിച്ചതിന് ജെസിക്കയെ സോഷ്യല്‍ ലോകം അഭിനന്ദിക്കുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ മറ്റ് യാത്രക്കാരുടെ ഇടയില്‍ നിന്നാണ് ജെസിക്കയുടെ പ്രകടനം. ജെസിക്ക തന്നെ താന്‍ എടുത്ത ഫോട്ടോകള്‍ പിന്നീട് ട്വിറ്ററല്‍ പോസ്റ്റ് ചെയ്തു. ജെസിക്കയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി. എന്നാല്‍ കൂടുതലാളുകളും ഇവരുടെ ആത്മവിശ്വാസത്തെ പ്രകീര്‍ത്തിച്ചാണ് രംഗത്തെത്തിയത്. നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നുവെന്നാണ് ചിലര്‍ കുറിച്ചിരിക്കുന്നത്.എന്ാതയാലും സംഗതി വൈറലായതിന്റെ സന്തോഷത്തിലാണ് ജസീക്ക.