ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു,9 ദിവസത്തിനിടെ പെട്രോളിന് വര്‍ധിച്ചത് 5 രൂപ

കൊച്ചി: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 48 പൈസയും ഡീസല്‍ 59 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില 76.52 രൂപയും കൊച്ചിയില്‍ ഡീസല്‍ വില 70.75 രൂപയുമായി. കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും കുതിച്ചുയരുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.പ്രതിസന്ധിക്കിടെ വിലക്കയറ്റ ഭീതിയിലാണ് പൊതുജനങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News