കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഇന്ന് പരിഗണിക്കും.
ചട്ടങ്ങള്‍ ലംഘിച്ചുള്ള സമരം കൊവിഡിന്റെ സമൂഹവ്യാപനത്തിന് കാരണമാകുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് വലിയ സമരങ്ങളുണ്ടായി.
സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും സമരം ചെയ്ത പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ല. ഇത്തരം സമരങ്ങള്‍ വളരെ വേഗത്തില്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News