സെന്‍കുമാറിനെതിരെ പരാതിയുമായി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മ

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ രംഗത്ത്. മുന്‍ ഡി.ജി.പി. സെന്‍കുമാര്‍, കേസന്വേഷിച്ച കുറുപ്പംപടി സി.ഐ: രാജേഷ് എന്നിവര്‍ക്കെതിരേ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കു പരാതി നല്‍കി.

പെണ്‍കുട്ടിയുടെ കൊലപാതകസമയത്തു ഡി.ജി.പിയായിരുന്ന സെന്‍കുമാറിന്റെ അടുത്തിയിടെ ഇറങ്ങിയ പുസ്തകത്തിലെ തെറ്റായ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതില്‍ നടപടിയെടുക്കണമെന്നും പുസ്തകം പിന്‍വലിക്കണമെന്നുമാണ് ആവശ്യം. നഷ്ടപരിഹാരം ആവശ്യപ്പെട്ടു സെന്‍കുമാറിനു വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News