തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന ലോക്കഡോണ്‍ ഉള്ള സാഹചര്യത്തില്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് അഭ്യര്‍ത്ഥിച്ചു.
കൂടാതെ ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്സലായി നല്കാന് അനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഭക്ഷണം പാഴ്സല്‍ വാങ്ങാന്‍ എത്തുന്നവര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News