News
സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ പുറത്തിറക്കുന്നവര്‍ക്ക് തടവ് ശിക്ഷയും പിഴയും; സെന്‍സര്‍ ചെയ്ത സിനിമ വീണ്ടും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സെന്‍സര്‍ ചെയ്ത സിനിമാ വീണ്ടും പരിശോധിക്കാന്‍ രാജ്യത്ത് നിലവിലുള്ള സിനിമാ നിയമങ്ങളില്‍ സമഗ്രമായ പരിഷ്‌കരണങ്ങള്‍ക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് കേന്ദ്രം തയ്യാറാക്കി.
സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ല്. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കുന്നതും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. പ്രായത്തിന് അനുസരിച്ച് സെന്‍സറിംഗും ഏര്‍പ്പെടുത്തും.
കരടിന്‍മേല്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടി. നേരത്തെ സെന്‍സര്‍ ചെയ്ത ചിത്രം വീണ്ടും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത് തടഞ്ഞ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചിരുന്നു. 2000 നവംബറില്‍ ആയിരുന്നു സുപ്രീംകോടതി വിധി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News