കളിക്കളത്തിലെ പക റോഡിൽ തീർത്തു; യുവാക്കളെ കാറിടിച്ച് വീഴ്ത്തിയത് ആസൂത്രിത വധശ്രമം? മൂന്ന് പേർ പിടിയിൽ

ആദ്യം സാധാരണ അപകടമെന്ന് കരുതി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ വൻ ട്വിസ്റ്റ്; മലപ്പുറത്ത് യുവാക്കള്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചത് മനപ്പൂർവ്വം തന്നെ; മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: താഴേക്കോട് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ വൻ ട്വിസ്റ്റ്. അപകടത്തിൽ മൂന്നുപേരെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി. തച്ചനാട്ടുകര നാട്ടുകല്‍ പുത്തന്‍പീടികയില്‍ മുഹമ്മദ് മുനീര്‍, താഴേക്കോട് കരിങ്കല്ലത്താണി കുരി വീട്ടില്‍ മുഹമ്മദ് ബഷീര്‍, നാട്ടുകല്‍ കുളംപറമ്പില്‍ കെ.പി. നൗ ഫല്‍ (27) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ താഴേക്കോട് ശനിയാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു.

ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ച് വീഴ്ത്തിയെന്നാണ് കേസ്. അപകടത്തില്‍ നാട്ടുകല്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഷമീല്‍, സല്‍ മാനുല്‍ ഫാരിസ് എന്നിവര്‍ക്കാണ് പരിക്കേറ്റിരുന്നത്. ഇടിയില്‍ യുവാക്കളുടെ കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് യുവാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയും ഉണ്ട്.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാ ണെന്ന് വ്യക്തമായത്. തച്ചനാട്ടുകര നാട്ടുകല്ലില്‍ രണ്ടുമാസത്തോളം മുമ്പ് കൗമാരക്കാരായ വിദ്യാര്‍ ഥികളുടെ ഫുട്ബാള്‍ മേളയില്‍ തര്‍ക്കവും അടിപിടിയും ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് നാട്ടുകല്‍ പോലീസിൽ പരാതിയും കേസു മുണ്ട്. കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരെയാണ് പുതിയ സം ഭവത്തില്‍ പെരിന്തല്‍മണ്ണ പൊലിസ് കേസെടുത്തത്. ഇവരില്‍ മൂന്നുപേരാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി.

In a shocking turn of events, the Perinthalmanna police have revealed that a car accident in Thazhekkode was actually a planned murder attempt. Three individuals—Muhammed Muneer, Muhammed Basheer, and K.P. Noufal—were arrested following an investigation into the incident where they allegedly rammed their car into another vehicle carrying three youths. The victims, Muhammed Irfan, Muhammed Shamil, and Salmanul Faris, sustained injuries when their car overturned. CCTV footage confirmed the intentional nature of the crash, linked to a two-month-old dispute during a local football tournament. Police have registered cases against ten individuals and are hunting for the remaining suspects

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News