പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ; അക്രമം വീട്ടിലേക്ക് പോകുന്നതിനിടെ; പ്രതികളെ റിമാൻഡ് ചെയ്തു

കോഴിക്കോട്: പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനായ കുനീമ്മൽ ദിനേശനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. മുതുവണ്ണാച്ച വെള്ളപ്പാലൻകണ്ടി നിതിൻ ആനന്ദ് (38), മീത്തലെ പാറക്കലിൽ പ്രജീഷ് കുമാർ (45) എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദിനേശന് നേരെ ആക്രമണമുണ്ടായത്.

വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ച റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ദിനേശനെ ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈക്കും ഗുരുതരമായി വെട്ടേറ്റ ദിനേശനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ദിനേശൻ അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Two BJP workers have been arrested in Perambra for the violent assault on CPM activist Kunimmal Dinesh. The Perambra police identified and detained Nithin Anand (38) and Prajeesh Kumar (45) after Dinesh was hacked while returning home at night. Both accused have been produced before the court and remanded to custody. The incident has heightened local tensions, as the attack occurred during a period of reported political friction in the area.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News