പേളി മാണി അമ്മയായി; എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും അടിപൊളിയായി ഇരിക്കുന്നുവെന്ന് ശ്രീനീഷ്
കൊച്ചി:കാത്തിരിപ്പുകൾക്കൊടുവിൽ മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ പേളി മാണി അമ്മയായി. പെൺകുഞ്ഞിന്റെ അച്ഛനായ സന്തോഷം ശ്രീനീഷാണ് പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പേളിയും കുഞ്ഞും സുഖമായി ഇരിക്കുന്നുണ്ടെന്നും ശ്രീനീഷ് പോസ്റ്റിൽ പറയുന്നു.
ശ്രീനിയുടെ വാക്കുകൾ ഇങ്ങനെ… ദൈവം ഞങ്ങൾക്കായി കരുതി വെച്ച സമ്മാനം ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു. പെൺകുഞ്ഞാണ്. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും രണ്ടുപേരും അടിപൊളിയായി ഇരിക്കുന്നു.
എല്ലാവരുടെയും പ്രാർത്ഥനക്കും അനുഗ്രഹത്തിനും നന്ദി… ശ്രീനീഷ് സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. ബേബി ഗേൾ, ജൂനിയർ പേളി എന്ന് കുറിച്ച് കൊണ്ട് ശ്രീനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പേളി മാണിയും ഷെയർ ചെയ്തിട്ടുണ്ട്.
നിരവധി ആരാധകർ ആണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. ആരാധകർ മാത്രമല്ല മുൻ ബിഗ് ബോസ് താരങ്ങളും, പ്രമുഖ ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടെത്തുന്നുണ്ട്.
ബിഗ് ബോസിലൂടെയായിരുന്നു പേളിയും ശ്രീനിഷും സുഹൃത്തുക്കളാകുന്നതും പ്രണയം ആരംഭിക്കുന്നതും. ഷോ കഴിഞ്ഞതിന് പിന്നാലെയാണ് ഇരുവരും വിവാഹിതർ ആയത്. 2019 ൽ ആയിരുന്നു പേളിയുടേയും ശ്രീനീഷിന്റേയും വിവാഹം.
ഒന്നാം വിവാഹ വാർഷികത്തിന് പിന്നാലെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം പേളി പങ്കുവെച്ചത്., തന്റേ ഇൻസ്റ്റഗ്രാ പേജിലൂടെയായിരുന്നു സന്തോഷ വാർത്ത പുറത്തു വിട്ടത്. പിന്നീട് ഗർഭകാല വിശേഷം പങ്കുവെച്ചും മറ്റേർണിറ്റി ഫോട്ടോ ഷൂട്ട്‌മായി പേളി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് തന്റെ ഡെലിവറി ഡേറ്റ് പങ്കുവെച്ച് കൊണ്ട് പേളി രംഗത്തെത്തിയിരുന്നു, തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.