27.8 C
Kottayam
Thursday, May 23, 2024

തെരുവ് നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കെ.എസ്.ഇ.ബി വനിത സബ്എന്‍ജിനീയര്‍ മരിച്ചു

Must read

അടൂര്‍: സഹോദരനൊപ്പം യാത്രചെയ്യുന്നതിനിടെ കെ.എസ്.ഇ.ബി വനിതാ സബ് എഞ്ചിനീയര്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. ചവറ സ്വദേശി ശ്രീതു (32) ആണ് മരിച്ചത്.

ഇന്ന് രാവിലെ അടൂര്‍ പത്തനംതിട്ട റോഡില്‍ ആനന്ദപ്പള്ളിയിലാണ് സംഭവം. സഹോദരനൊപ്പം ബൈക്കില്‍ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു.

തെരുവ് നായ കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന് സാരമായ പരുക്കുണ്ട്.

എക്സൈസ് വകുപ്പ് ജീവനക്കാരൻ ആയ നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി സുഭാഷ് ആണ് ഭർത്താവ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week