News
കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലം ഇല്ലെന്ന് നീതി ആയോഗ്
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലം ഉണ്ടാവില്ലെന്ന് നീതി ആയോഗ്. ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ് നീതി ആയോഗ് തീരുമാനം. വിദഗ്ധര്‍ ഇക്കാര്യം ശിപാര്‍ശ ചെയ്തിട്ടില്ലെന്നും നീതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ പോള്‍ അറിയിച്ചു.
രണ്ട് ഡോസ് വാക്‌സിന്‍ എടുത്താലും ഡെല്‍റ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. നിലവില്‍ രണ്ട് ഡോസ് എടുത്തവര്‍ക്കും കോവിഡ് വരുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും അത് ഗുരുതരമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News